Friday, March 18, 2011
ബിരിയാണി
അന്നു ആദ്യമായിട്ടാണു ഖത്തറില്‍ വരുന്നതു. ഇതിനു മുന്പുയ യു.എ.ഇ യിലു പൊയിട്ടുണ്ടു. ഇവിടെ എത്തിയപ്പോളു ഉച്ച കഴിഞ്ഞിരുന്നു. എന്റ്റെ കൂടെ റിസ്വാനും ഉണ്ടായിരുന്നു. നല്ല് വെശുപ്പ്. കൊണ്ടുവന്ന പെട്ടികളൊക്കെ ഒതുക്കിവച്ചിട്ടു ഞങളു പുറത്തേക്കിറങി. പരിചയമില്ലാത്ത സ്തലത്തു ഭക്ഷണം തേടി ഞങളു നടന്നു. അല്പ്പം് മുന്നോട്ടു പോയാല്‍ കുട്ടപ്പന് നായരുടെ ഹോട്ടലുണ്ടെന്നു ഗംഗാധര്‍ പറഞ്ഞിരുന്നു. ഹിന്ദിക്കാരനായ റിസ്വാനു നടക്കുന്നതിനിടയിലു ഞാന്‍ പണ്ടു ആംസ്ട്രോങ് ചന്ദ്രനിലു പോയപ്പോളു അവിടെ കുട്ടപ്പന്‍ നായരു ചായക്കട നടത്തുണ്ടായിരുനു എന്നുള്ള് മലയാളി പെരുമ പറഞ്ഞു കൊടുത്തു.
അല്പ്പംാ നടന്നപ്പോളു നല്ല പൊരിച്ച കോഴിയുടെ ചിത്രം ഉള്ള് ബോറ്ടു വച്ച ഒരു ഹോട്ടലു കണ്ടു. വെശുപ്പു കാരണം ആവാം പൊരിച്ച കോഴിയുടെ ചിത്രം മനസിലുണ്ടായിരുന്ന കുട്ടപ്പന് നായരെ മാച്ചുകളഞ്ഞു. ഞങള്‍ ആ ഹോട്ടലിനെ ലക്ഷ്യമാക്കി നടന്നു.
അകത്തു ഒരു ഭേതപ്പെട്ട അന്തരീക്ഷം. വ്രുത്തി ഉണ്ട്. ഹോട്ടലു ജീവനക്കാരെ ഒഴിച്ചാലു ഞാങളു മാത്രമേ ഉണ്ടായിരുന്നുള്ളു. നീണ്ടു വെളുത്ത വെയിറ്ററ് മെനു കാറ്ഡുമായി വന്നു. മെനു അറബിയിലാണു. വില വിവരവും അറബിയിലാണു. കുടുങ്ഗിയോ ഭ്ഗവാനെ? ഞാന്‍ അലോജിച്ചു.
വെയിറ്ററു ഞങളോടു എന്തോ ആരാഞ്ഞു…… ഒരു അക്ഷരം പോലും മനസിലായില്ല. എന്തു വേണം എന്നായിരിക്കും എന്നു യുക്തി ഉള്ളില്‍ നിന്നു പറഞ്ഞു. ഞങളു പറ്യുന്നതു അയാള്ക്കും മനസിലായില്ല. പിന്നെ ഭാഷയുടെ സഹായം കൂടാതെയുള്ള് ഒരു സംഭാഷണം ആയിരുന്നു. അവസാനം ഞങള്ക്കും അയാള്ക്കും തമ്മിലു സ്വരചേറ്ച്ച് ഉള്ള ഒരു വാക്കു വന്നു “ബിരിയാണി”. ഹാവു ഞാനും റിസ്വാനും ഏറ്റു പറഞ്ഞു. ഒരു ബിരിയാണി കഴിച്ച അശ്വാസം റിസ്വന്റ്റെ മുഖത്തു ഞാന്‍ കണ്ടു.
ബിരിയാണി കൊണ്ടു വരാനായി വെയിറ്റ്ര് അകത്തേക്കു കയറിപ്പോയി.
ഭക്ഷണം വയറു നിറച്ചു കഴിച്ചു. ഇനി കാശു കൊടുക്കണം. ഭാഷ് എന്ന ഭൂതം ഞങളെ നോക്കി ചിരിക്കുന്നതായി തോനി. വെയിറ്ററു തന്നെ ആണു കാശു മേടിക്കുന്നതു. അതു കൊണ്ടു എന്താണു കഴിച്ചതു എന്നു വിശദീകരിക്കണ്ടി വന്നില്ല. പേഴ്സ് ഒരു കയ്യിലു പിടിച്ചു കൊണ്ടു മറു കൈ കൊണ്ടു എത്രയായി എന്നു ആംഗ്യ ഭാഷയിലു അരാഞ്ഞു. ഉത്തരം കിട്ടിയതു അറബിയില്‍. അനജാണൊ അഞൂറാണൊ എന്നു മനസിലായില്ല. ബിരിയാന്ണിയുടെ കാര്യത്തിലുണ്ടായപോലെ ഒരു സ്വരചേറ്ച്ച് വിലയുടെ കാര്യത്തിലുണ്ടാവില്ല എന്നു മനസിലായി. എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങള്‍ അറിയാവുന്ന ഭാഷ എല്ലാം പരീക്ഷിച്ചു കൊണ്ടിരിക്കുമ്പോള്‍ പുറകില്‍ നിന്നൊരു ശബ്ദം " എന്താ പ്രശ്നം?" ......... ദാ നില്കുന്നു ലുങ്ങ്കി ഉടുത്ത മീശയും താടിയും നല്ല തിളങ്ങുന്ന കഷണ്ടിയും ഉള്ള 'കുട്ടപ്പന്‍ നായര്‍' ... നടന്നു ഞങ്ങളുടെ അടുത്ത് വന്നിടു പറഞ്ഞു '12 ദിറഹം കൊടുതോള്'..... വേഗം എണ്ണി കൊടുത്തിട്ട് നിറഞ്ഞ മനസോടെ ആ അജ്ഞാത സുഹൃത്തിന് നന്ദി പറഞ്ഞുകൊണ്ടു ഞങ്ങള്‍ തിരിച്ചു റൂമിലേക്ക് നടന്നു. അങോറ്ക്കു നന്ദി പറഞ്ഞുകൊണ്ടു ഞാനും റിസ്വാനും തിരിച്ചു റൂമിലേക്കു നടന്നു.
Subscribe to:
Post Comments (Atom)
1 comment:
adpipoli biriyani kazhicha sukham!!!
Lokathinte ethu cornerilum etthi pedaanulla Kuttan naayarude kazhivinekkal valuthaanallo lokathinte ethu mukkil chennaalum oru "kuttappan naayare" kandupidikkanulla nammalude kazhivinekkal valuthanallo!!
Enjoyed the read, Manu.
Post a Comment